അപകടം ഒഴിവാക്കാൻ ട്രാഫിക് മിറർ
text_fieldsഉരുളികുന്നത്ത് സ്ഥാപിച്ച ട്രാഫിക് മിറർ
ഉരുളികുന്നം: അപകടസാധ്യതയുള്ള രണ്ടിടങ്ങളിൽ ട്രാഫിക് മിറർ സ്ഥാപിച്ചു. താഷ്കന്റ് വായനശാല മുൻകൈയെടുത്ത് കോട്ടയം വിഷൻ ഹോണ്ടയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് വായനശാല കവലയിലും ജീരകത്തുപടിയിലും ട്രാഫിക് മിറർ വെച്ചത്.
കുരുവിക്കൂട്-ജീരകത്തുപടി റോഡിൽ താഷ്കന്റ് വായനശാലയുടെ ഭാഗം വളവാണ്. ഇവിടെ കുറ്റിപ്പൂവം റോഡ് സംഗമിക്കുന്ന ഭാഗം കൂടിയാണ്. കുരുവിക്കൂട് ഭാഗത്തുനിന്ന് ജീരകത്തുപടി ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ കാണത്തക്കവിധമാണ് കണ്ണാടി സ്ഥാപിച്ചത്. ജീരകത്തുപടിയിൽ കുരുവിക്കൂട് റോഡ് ചെങ്ങളം റോഡുമായി ചേരുന്ന കവലയിലാണ് മറ്റൊരു കണ്ണാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

