ഗതാഗതക്കുരുക്ക്: റോഡിലെ കുഴിയടച്ച് പൊലീസ്
text_fieldsപുതുപ്പള്ളിയിൽ റോഡിലെ കുഴി പൊലീസുകാരുടെ നേതൃത്വത്തിൽ അടക്കുന്നു
കോട്ടയം: ഗതാഗതക്കുരുക്കിന് കാരണമായ റോഡിലെ കുഴിയടച്ച് പൊലീസ്. പുതുപ്പള്ളി പഞ്ചായത്തിന് മുന്നിലൂടെയുള്ള റോഡിലെ കുഴിയാണ് പൊലീസുകാരുടെ നേതൃത്വത്തിൽ ഇന്റർലോക്ക് കട്ടകൾ വിരിച്ച് ഗതാഗതയോഗ്യമാക്കിയത്. തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ മഴവെ0ള്ളംകൂടി നിറഞ്ഞതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൺവേയാക്കിയ ഈ റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. മഴകൂടി ചെയ്തതതോടെ ശനിയാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്.
റോഡിലെ കുഴി അടക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
റോഡ് പൂർണമായും തകർന്നതിനാൽ ഒറ്റ മഴയിൽതന്നെ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇതോടെയാണ് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കോട്ടയം ഈസ്റ്റ് സ്റ്റേഷന് കീഴിലെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കുഴിയടക്കാൻ മുന്നിട്ടിറങ്ങിയത്. എസ്.ഐമാരായ അരുൺ കുമാർ, നൗഷാദ്, ഷാജി, സി.പി.ഒമാരായ മുഹമ്മദ് ഷെബീർ, ബിപിൻ, അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴിയടക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

