കളഞ്ഞുകിട്ടിയ സ്വർണം തിരികെയേൽപിച്ച് വ്യാപാരി
text_fieldsതാഹിറിന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയായ ലിന്റോ ജോർജിന് കൈമാറുന്നു
ഈരാറ്റുപേട്ട: റോഡരികിൽനിന്ന് ലഭിച്ച ഒരു പവൻ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി വ്യാപാരിയായ വെള്ളൂപ്പറമ്പിൽ താഹിർ നാടിന് മാതൃകയായി. കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ടയിൽ വെള്ളൂപ്പറമ്പിൽ ടൈംസ് സ്ഥാപനം നടത്തുന്ന താഹിറിന് സ്വർണം വീണുകിട്ടുന്നത്. ഉടൻ താഹിർ പരസ്യപ്പെടുത്തുകയും തുടർന്ന് ഉടമ നേരിട്ടെത്തി അടയാളം പറയുകയും സ്വർണം താഹിർ കൈമാറുകയും ചെയ്തു. പനച്ചികപ്പാറ ഞോണ്ടിമാക്കൽ ലിന്റോ ജോർജിന്റേതായിരുന്നു ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന നഷ്ടപ്പെട്ട സ്വർണാഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

