Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടവർ നിർമാണ സാമഗ്രി...

ടവർ നിർമാണ സാമഗ്രി മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
ടവർ നിർമാണ സാമഗ്രി മോഷ്ടിച്ചയാൾ പിടിയിൽ
cancel

കാഞ്ഞിരപ്പള്ളി: ടവർ നിർമാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച സാമഗ്രികൾ മോഷ്ടിച്ചു വിൽപന നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. കൊരട്ടിയിൽ മറ്റൊരു മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് സേലം മേട്ടൂർ പല്ലിപ്പെട്ടി ചിന്നക്കുളം സ്ട്രീറ്റിൽ പ്രഭാകരൻ മാരിയെയാണ് (29) കാഞ്ഞിരപ്പള്ളി ഇൻസ്‌പെക്ടർ റിജോ പി. ജോസഫി‍െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26നായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ റിലയൻസ് ടവർ നിർമാണത്തിനായി സാമഗ്രികൾ എത്തിച്ചിരുന്നു. ഈ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാർ മടങ്ങി. എന്നാൽ, പിറ്റേന്ന് ഇവർ എത്തിയപ്പോൾ നിർമാണ സാമഗ്രികൾ ഇല്ലായിരുന്നു. തുടർന്ന് റിലയൻസ് അധികൃതർ കാഞ്ഞിരപ്പള്ളി പൊലീസിനു പരാതി നൽകി. നിർമാണ സംഘത്തിലുള്ളയാളായിരുന്നു പ്രഭാകരൻ.

അന്തർസംസ്ഥാന തൊഴിലാളികൾക്ക് 600 രൂപ കൂലി നൽകി സാധനങ്ങൾ വാഹനത്തിൽ കയറ്റി മേട്ടൂരിലും തൃച്ചിയിലുമായി വിൽക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Tower construction material thief arrested
Next Story