Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ; ‘മീ​ഡി​യേ​ഷ​ൻ ഫോ​ർ ദ ​നേ​ഷ​ൻ’ മൂ​ന്നാം ഘ​ട്ടം തു​ട​ങ്ങി

text_fields
bookmark_border
കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ; ‘മീ​ഡി​യേ​ഷ​ൻ ഫോ​ർ ദ ​നേ​ഷ​ൻ’ മൂ​ന്നാം ഘ​ട്ടം തു​ട​ങ്ങി
cancel

കോ​ട്ട​യം: കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ആ​വി​ഷ്‌​ക​രി​ച്ച ‘മീ​ഡി​യേ​ഷ​ൻ ഫോ​ർ ദ ​നേ​ഷ​ൻ’ മൂ​ന്നാം ഘ​ട്ട​ത്തി​നു തു​ട​ക്കം. സു​പ്രീം​കോ​ട​തി​യു​ടെ കീ​ഴി​ലു​ള്ള മീ​ഡി​യേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​സീ​ലി​യേ​ഷ​ൻ പ്രോ​ജ​ക്ട് ക​മ്മി​റ്റി​യും (എം.​സി.​പി.​സി) നാ​ഷ​ന​ൽ ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യും (ന​ൽ​സ) സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 410 കേ​സു​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 649 കേ​സു​ക​ളും തീ​ർ​പ്പാ​ക്കി. ജി​ല്ല​യി​ൽ വി​വി​ധ കോ​ട​തി​ക​ളി​ലു​ള്ള കേ​സു​ക​ൾ അ​ത​ത് കോ​ട​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യാം. മ​ധ്യ​സ്ഥ​ത​ക്ക് വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന​യോ അ​ത​ത് കോ​ട​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ന്ന​യി​ക്കാം.

നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തും. മ​ധ്യ​സ്ഥ​ത​യി​ൽ തീ​ർ​പ്പാ​ക്കു​ന്ന കേ​സു​ക​ളി​ൽ ക​ക്ഷി​ക​ൾ​ക്കു കോ​ട​തി​ച്ചെ​ല​വ് തി​രി​കെ ല​ഭി​ക്കും. വൈ​വാ​ഹി​ക ത​ർ​ക്ക കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ചെ​ക്ക് ബൗ​ൺ​സ് കേ​സു​ക​ൾ, വാ​ണി​ജ്യ ത​ർ​ക്കം, ഉ​പ​ഭോ​ക്തൃ ത​ർ​ക്കം തു​ട​ങ്ങി​യ​വ മ​ധ്യ​സ്ഥ​ത​ക്കാ​യി പ​രി​ഗ​ണി​ക്കും. ഇ​മെ​യി​ൽ: mediationkottayam@gmail.com, ഫോ​ൺ: 0481-2572422.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - To Resolve Pending Cases; ‘Mediation for the Nation’ Third Phase Begins
Next Story