Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കര...

തിരുനക്കര ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്: ഒഴിപ്പിക്കൽ തടയുമെന്ന്​ സംരക്ഷണസമിതി

text_fields
bookmark_border
തിരുനക്കര ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്: ഒഴിപ്പിക്കൽ തടയുമെന്ന്​ സംരക്ഷണസമിതി
cancel
camera_alt

തി​രു​ന​ക്ക​ര ബ​സ്​​സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്​

കോ​ട്ട​യം: തി​രു​ന​ക്ക​ര​യി​ലെ ബ​സ്​​സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്​ പൊ​ളി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യാ​ൽ ത​ട​യാ​ൻ തി​രു​ന​ക്ക​ര ബ​സ്​​സ്റ്റാ​ൻ​ഡ്​ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. 10 ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്ന നോ​ട്ടീ​സി​ന്‍റെ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ഒ​മ്പ​താം തീ​യ​തി​യാ​ണ്​ കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്​ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന്​ ന​ഗ​ര​സ​ഭ അ​ന്ന്​ കോ​ട​തി​​യെ അ​റി​യി​ക്ക​ണം. ഒ​മ്പ​തി​ന്​ പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം കേ​സെ​ടു​ത്തേ​ക്കും. കോ​ട​തി​യ​ല​ക്ഷ്യം ഒ​ഴി​വാ​ക്കാ​ൻ അ​തി​ന്​ മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭ ക​ട​ക്കാ​ർ​ക്കെ​തി​​രെ ന​ട​പ​ടി​യെ​ടു​ത്തേ​ക്കും എ​ന്നാ​ണ്​ സൂ​ച​ന.

ഷോ​പ്പി​ങ്​ കോ​പ്ല​ക്സ്​ പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്​ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ സ​മ​യം അ​നു​വ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ്​ വ്യാ​പാ​രി​ക​ളു​ടെ ഉ​ദ്ദേ​ശം. കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ന്ന്​ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വ്​ വാ​ങ്ങി​യ​തെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ളു​ടെ വാ​ദം. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി​യെ ധ​രി​പ്പി​ക്കും. 52 കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട രേ​ഖ സ​ഹി​ത​മാ​ണ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഒ​പ്പി​ട്ടെ​ന്നു​പ​റ​യു​ന്ന പ​ല​രും കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​പ​ക്ഷം വി​യോ​ജി​പ്പ്​ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ല.

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ കൗ​ൺ​സി​ല​ർ​മാ​ർ പോ​ലും ര​ണ്ടു ത​ട്ടി​ലാ​ണ്. ചി​ല​രു​ടെ സ്വാ​ർ​ഥ​താ​ൽ​പ​ര്യ​ത്തി​നു വേ​ണ്ടി​യാ​ണ്​ ബ​സ്​​​സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തെ​ന്ന്​ വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. 2014ൽ ​ബ​സ്​ സ്റ്റാ​ൻ​ഡ്​ ​കെ​ട്ടി​ടം പൊ​ളി​ച്ച്​ ട്രേ​ഡ്​ സെ​ന്‍റ​ർ പ​ണി​യാ​നും ചി​ല​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ന്ന്​ പ്ര​തി​ഷേ​ധ​ത്തെു​ട​ർ​ന്നാ​ണ്​ പി​ൻ​വാ​ങ്ങി​യ​ത്.

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ മ​ഹേ​ഷ്​ വി​ജ​യ​ൻ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തു​പ്ര​കാ​രം ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​വു​മാ​യി ഹ​ര​ജി​ക്കാ​ര​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​ഉ​ത്ത​ര​വി​ലാ​ണ്​ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞ​ത്. 52 വ്യാ​പാ​രി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്.കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളെ കൂ​ടാ​തെ ബ​സ്​ സ്​​റ്റാ​ൻ​ഡി​നെ ചു​റ്റി​പ്പ​റ്റി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ടാ​ക്സി ഡ്രൈ​വ​ർ​മാ​ര​ട​ക്കം നി​ര​വ​ധി​പേ​ർ വ​ഴി​യാ​ധാ​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirunakkara Bus Stand Shopping Complex
News Summary - Tirunakkara Bus Stand Shopping Complex: The Protection Committee will prevent eviction
Next Story