Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കര ബസ്​ ബേ; ...

തിരുനക്കര ബസ്​ ബേ; കഴിവില്ലെങ്കിൽ ചെയർപേഴ്​സൻ​ ഇറങ്ങിപ്പോകണമെന്ന്​ വൈസ്​ ചെയർമാൻ

text_fields
bookmark_border
Tirunakkara Bus Bay
cancel

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡ്​ ബ​സ്​ ബേ​യെ​ച്ചൊ​ല്ലി ന​​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ചെ​യ​ർ​പേ​ഴ്​​സ​നും വൈ​സ്​ ചെ​യ​ർ​മാ​നും. ത​ന്നോ​ടൊ​പ്പം നി​ന്ന്​​ കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട വൈ​സ്​ ചെ​യ​ർ​മാ​ൻ പ​ല കാ​ര്യ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞ ചെ​യ​ർ​പേ​ഴ്​​സ​നോ​ട്​ ക​ഴി​വി​ല്ലെ​ങ്കി​ൽ ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന്​ വൈ​സ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡ്​ മൈ​താ​ന​ത്ത്​ ബ​സ്​​ബേ തു​ട​ങ്ങു​ന്ന വി​ഷ​യ​മാ​ണ്​ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി​യ​ത്. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ബ​സ്​ ബേ ​തു​ട​ങ്ങാ​ൻ മു​ന്നൊ​രു​ക്കം തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നി​ച്ച​ത്.

ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​താ​യി​ട്ടും എ​ന്ത്​ ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ച്ച​തെ​ന്ന്​ വൈ​സ്​​ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ ​ചോ​ദി​ച്ചു. ബ​സ്​ ബേ ​ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ ​കൊ​ടും​വെ​യി​ലി​ൽ പ​ര​ക്കം പാ​യു​ക​യാ​ണ്. നാ​ലു​വ​ർ​ഷം ഭ​രി​ച്ചി​ട്ട്​ എ​ന്താ​ണ്​ ചെ​യ്യാ​ൻ പ​റ്റി​യ​ത്. ഈ ​തോ​ന്നി​വാ​സം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ തി​രു​ന​ക്ക​ര ​ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി, റ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന്​ ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ ശ​ക്​​ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഗോ​പ​കു​മാ​ർ ​പ​റ​ഞ്ഞു. ഇ​താ​ണ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ ചൊ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​പ​രി​ച​യ​മു​ള്ള വൈ​സ്​ ചെ​യ​ർ​മാ​ൻ ത​ന്നോ​ട്​ സ​ഹ​ക​രി​ച്ച്​ മു​​ന്നോ​ട്ടു​പോ​വ​ണം എ​ന്നും കൂ​ടു​ത​ലൊ​ന്നും പ​റ​യ​ണ്ട എ​ന്നും​ ചെ​യ​ർ​പേ​ഴ്​​സ​നും പ​റ​ഞ്ഞു. അ​ത്ത​രം വി​ല കു​റ​ഞ്ഞ പ്ര​സ്താ​വ​ന വേ​ണ്ടെ​ന്ന്​ വൈ​സ്​ ചെ​യ​ർ​മാ​നും.

അ​ൽ​പ​നേ​രം ഇ​രു​വ​രും വാ​ക്കേ​റ്റം തു​ട​ർ​ന്നു. തു​ട​ർ​ന്ന്,​ അ​ഹ​ങ്കാ​രം നി​റ​ഞ്ഞ വ​ർ​ത്ത​മാ​നം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞ്​ വൈ​സ്​​ചെ​യ​ർ​മാ​ൻ ഇ​റ​ങ്ങി​പ്പോ​യി. ബ​സ്​​ബേ സം​ബ​ന്ധി​ച്ച കൗ​ൺ​സി​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ അ​ന്നു​ത​ന്നെ അ​സി.​ എ​ൻ​ജി​നീ​യ​റെ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യി ബി​ൻ​സി അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​പ്പോ​ൾ താ​ൽ​ക്കാ​ലി​ക ബ​സ്​ ബേ​ക്ക്​ സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ നോ​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ഭി​പ്രാ​യം. ഇ​തി​ന്​ എ​സ്റ്റി​മേ​റ്റ്​ എ​ടു​ത്തു. എ​ന്നാ​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ്​​ സാ​ഹ​ച​ര്യ​ത്തി​ൽ ​ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി​ൻ​സി കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirunakkara Bus Bay
News Summary - Tirunakkara Bus Bay
Next Story