പുലിപ്പേടിയിൽ കോരുത്തോടുകാർ
text_fieldsകോരുത്തോട്: വീട്ടുമുറ്റത്ത് പുലിയെന്ന് കണ്ടതായി വീട്ടമ്മ, പുലിയല്ല പൂച്ചപ്പുലിയെന്ന് വനപാലകർ. ഇതോടെ പകൽ പോലും പുറത്തിറങ്ങാനുള്ള ഭയത്തിലാണ് പ്രദേശവാസികൾ. കുഴിമാവ് 116 ഭാഗത്ത് ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കറിക്കറ്റൂർ ബിനോജിന്റെ ഭാര്യ സുനിത പുലിയെ കണ്ടതായി പറയുന്നത്. പ്രദേശത്ത് മുമ്പും നിരവധി ആളുകൾ പുലിയെ കണ്ടിട്ടുണ്ട്. പുലി തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. സർക്കാർ വക തേക്ക് കൂപ്പ് വനം എന്നിവയുടെ അതിർത്തിയിലാണ് ഈ പ്രദേശം. കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കുപ്പക്കയത്ത് പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ പറഞ്ഞിരുന്നു.

