Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൃക്കളത്തൂർ അപകടം:...

തൃക്കളത്തൂർ അപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു

text_fields
bookmark_border
തൃക്കളത്തൂർ അപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു
cancel
camera_alt

മൂ​വാ​റ്റു​പു​ഴ തൃ​ക്ക​ള​ത്തൂ​രി​ൽ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച അ​മ​ർ​നാ​ഥി​െൻറ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ തൊ​ടു​പു​ഴ​ പു​റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​രി​കി​ലി​രു​ന്ന്​ വി​ല​പി​ക്കു​ന്ന പി​താ​വ്​ രാ​ജേ​ന്ദ്ര​ൻ, അ​മ്മ സ​ജി​നി, സ​ഹോ​ദ​ര​ൻ ഡോ. ​അ​ന​ന്ത​കൃ​ഷ്​​ണ​ൻ

മൂവാറ്റുപുഴ: തൃക്കളത്തൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തൊടുപുഴ പുറപ്പുഴ മുക്കിലക്കാട്ടിൽ രാജേന്ദ്ര​െൻറയും സജിനിയുടെയും മകൻ അമർനാഥ് ആർ. പിള്ളയാണ്​ (20) ചൊവ്വാഴ്ച പുലർച്ച കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

തിങ്കളാഴ്ച പുലർച്ച മൂവാറ്റുപുഴ _പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ മില്ലുംപടിയിലുണ്ടായ അപകടത്തിൽ അമർനാഥി​െൻറ സഹോദരൻ ആദിത്യൻ ആർ. പിള്ള (23), തൊടുപുഴ പുറപ്പുഴ കമുകിൻതോട്ടത്തിൽ കുന്നേൽ ബാബുവി​െൻറയും രജനിയുടെയും മക്കളായ വിഷ്ണു ബാബു (24), അരുൺ ബാബു (22) എന്നിവർ മരിച്ചിരുന്നു. അമർനാഥി​െൻറ മാതൃസഹോദരിയുടെ മക്കളാണ് അരുണും വിഷ്ണുവും.

മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൈസൂരുവിൽനിന്ന്​ പുറപ്പുഴക്ക്​ മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച റിറ്റ്​സ്​ കാറുമാണ് കൂട്ടിയിടിച്ചത്. അമർനാഥ്​ തൊടുപുഴ മുട്ടം എൻജിനീയറിങ്​ കോളജിൽ ഇലക്​ട്രോണിക്​സ്​ ആൻഡ്​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​ രണ്ടാം വർഷ വിദ്യാർഥിയാണ്​. മറ്റൊരു സഹോദരൻ: അനന്തകൃഷ്ണൻ ആർ. പിള്ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Thrikkalathoor accident: A young man who was undergoing treatment also died
Next Story