Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ സ്റ്റാൻഡിൽ...

പാലാ സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന്​ യുവാക്കള്‍ പിടിയിൽ

text_fields
bookmark_border
Youth arrested,
cancel
camera_alt

അ​റ​സ്റ്റി​ലായ പ്രതികൾ

പാ​ലാ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ രാ​ത്രി ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പാ​ലാ ക​ട​നാ​ട് എ​ലി​വാ​ലി ഭാ​ഗ​ത്ത് മു​ള​ക്ക​ൽ സോ​ണി​ച്ച​ൻ (30), മു​ള​ക്ക​ൽ സ​ലു (34), പൂ​ഞ്ഞാ​ർ വ​ട​ക്കേ​ക്ക​ര ചേ​രി​പ്പാ​ട് ഭാ​ഗ​ത്ത് വ​ണ്ടം​പാ​റ​യി​ൽ ലി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ (42) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ സ്റ്റാ​ൻ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​റെ​യും ഗാ​ർ​ഡി​നെ​യും ചീ​ത്ത​വി​ളി​ക്കു​ക​യും ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ണ്ടി ഇ​ടി​ച്ചു​വീ​ഴ്ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ണ്‍, എ​സ്.​ഐ സ​ജീ​വ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജോ​ബി മാ​ത്യു, ജോ​സ് സ്റ്റീ​ഫ​ൻ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Three youths who created terror atmosphere at the Pala stand were arrested
Next Story