ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന ഓട്ടോ
കോട്ടയം: കെ.കെ റോഡിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് യാത്രക്കാർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഓട്ടോക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ എതിർദിശയിൽനിന്നും എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടിൽ ബിജുവിനാണ് (42) പരിക്കേറ്റത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
ഇടിയിൽ മുൻഭാഗം തകർന്നതോടെ അരക്ക് താഴെ വാഹനത്തിനുള്ളിൽ കുടുങ്ങിയ ബിജുവിനെ ഓട്ടോ പൊളിച്ച് ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. കാലുകൾ ഒടിഞ്ഞിട്ടുണ്ട്.പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

