യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ
text_fieldsഷാജി, അമൽ മനോജ്, സജിമോൻ
പാമ്പാടി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാമ്പാടി കാട്ടാംകുന്നേൽ ഭാഗത്ത് ആരോലിൽ വീട്ടിൽ എ.എം. ഷാജി (47), പാമ്പാടി മഞ്ഞാടി ഭാഗത്ത് കുളങ്ങര വീട്ടിൽ അമൽ മനോജ് (26), പാമ്പാടി പാറാമറ്റം ഭാഗത്ത് ചിറക്കൽ വീട്ടിൽ സി.ടി. സജിമോൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പാമ്പാടിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽെവച്ച് പിക്അപ് വാൻ ഡ്രൈവറായ യുവാവിനെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വാഹനമോടിച്ചതിനെച്ചൊല്ലി യുവാവുമായി ഇവർ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണം.പാമ്പാടി എസ്.എച്ച്.ഒ ഡി. സുവർണകുമാർ, എസ്.ഐ കെ.എസ്. ലെബിമോൻ, രമേഷ് കുമാര്, എ.എസ്.ഐ ആന്റണി മൈക്കിള്, സി.പി.ഒ ഷമീം എന്നിവര് ചേര്ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

