Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
cancel

ക​റു​ക​ച്ചാ​ൽ: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്നു​പേ​രെ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ങ്ങ​ഴ മു​ണ്ട​ത്താ​നം കു​ര്യ​ൻ​പ്ലാ​ക്ക​ൽ കോ​ള​നി ഭാ​ഗ​ത്ത് ശ്രീ​ദേ​വി ഭ​വ​നം വീ​ട്ടി​ൽ ശ്രീ​നാ​ഥ് (23), ഇ​യാ​ളു​ടെ പി​താ​വ്​ എ​ൻ. ഗോ​പി (52), ക​ങ്ങ​ഴ മു​ണ്ട​ത്താ​നം കു​ര്യ​ൻ ബ്ലാ​ക്ക് കോ​ള​നി ഭാ​ഗ​ത്ത് കു​ര്യ​ൻ പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ ചെ​ട്ടി​യാ​ർ (51) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഇ​വ​ർ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ക്കു​ക​യും ക​മ്പു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ധ്യ​വ​യ​സ്ക​ന്‍റെ പ​റ​മ്പി​ൽ ഇ​വ​ർ മ​ണ്ണി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഇ​വ​രു​ടെ വീ​ടി​ന്‍റെ കു​ളി​മു​റി പ​ണി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ക്കം​ചെ​യ്ത മ​ണ്ണാ​ണ്​ ഇ​ട്ട​ത്. ഇ​ത് ത​ന്‍റെ പ​റ​മ്പി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​റു​ക​ച്ചാ​ൽ എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, സു​രേ​ഷ്, സി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle-aged manarrest
News Summary - Three people arrested in the case of trying to kill a middle-aged man
Next Story