Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കറുകച്ചാൽ: നിയന്ത്രണംവിട്ട ബൈക്ക് കാൽനടക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.ഇതേ ബൈക്ക് മറിഞ്ഞ് യാത്രക്കാരനും ഒന്നേകാൽ വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. പുതുപ്പള്ളിപ്പടവ് കല്ലോലിക്കൽ പത്മകുമാരി (54), മാന്തുരുത്തി ഈശോപ്പറമ്പിൽ ക്രിസ്റ്റി വർഗീസ് (24), മകൻ ഡെയ്ൻ എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്നുപേരെയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പത്മകുമാരിയെ പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ വാഴൂർ റോഡിൽ അണിയറപ്പടിയിലായിരുന്നു അപകടം.
ടാപ്പിങ് കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് നടന്നുപോയ പത്മകുമാരിയെ കറുകച്ചാൽ ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡിൽ മറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

