Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂ​ന്ന് സ​ർ​ക്കാ​ർ...

മൂ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഇ​നി സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും

text_fields
bookmark_border
മൂ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഇ​നി   സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും
cancel

ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഇ​നി സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പ്പാ​ടി അ​രി​പ്പാ​റ ഗ​വ. എ​ൽ.​പി, അ​ള​നാ​ട് ഗ​വ. യു.​പി, ക​യ്യൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളു​ക​ളി​ലാ​ണ് സൗ​രോ​ർ​ജ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ സ്കൂ​ളി​ലും നാ​ല് ബാ​റ്റ​റി യൂ​നി​റ്റ്, ഇ​ൻ​വെ​ർ​ട്ട​ർ, സോ​ളാ​ർ പാ​ന​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് വ​ന്ന കാ​ല​താ​മ​സ​മാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വൈ​കി​യ​ത്. അ​ഞ്ച് വ​ർ​ഷ ഗാ​ര​ന്റി​യോ​ടെ കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ലി​മി​റ്റ​ഡ് ആ​ണ് സോ​ളാ​ർ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​ത്. ഓ​ണാ​വ​ധി​ക്കു​ശേ​ഷം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ഷാ​ജി, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationGovernmentGreen Energy
News Summary - Three government schools will now run on solar energy
Next Story