യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
text_fieldsശ്രീജിത്ത്, അഖിൽ ടി.ഗോപി, ടി.പി.നിഖിൽ
കുമരകം: തിരുവാർപ്പ് സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. മാധവശേരി കോളനിയിൽ കുറയങ്കേരിയിൽ വീട്ടിൽ ശ്രീജിത് (32), കിളിരൂർ തൈച്ചേരി കോളനിയിൽ തൈച്ചേരി വീട്ടിൽ അഖിൽ ടി. ഗോപി (27), തിരുവാർപ്പ് പാലക്കൽശേരി തേവർക്കാട്ടിൽ വീട്ടിൽ ടി.പി. നിഖിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവാർപ്പ് സ്വദേശിയായ യുവാവിനെ ഇവർ ചീത്തവിളിക്കുകയും പെപ്പർ സ്പ്രേ അടിച്ചശേഷം വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് മുമ്പ് ശ്രീജിത്തിനും സംഘത്തിനുമെതിരെ തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ ബഹളംവെച്ചതിന് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വിരോധത്തിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

