Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​മൂന്നര വർഷം;...

​മൂന്നര വർഷം; വെയ്​റ്റിങ് ​ഷെഡാണിവർക്ക്​ വീട്​

text_fields
bookmark_border
muthu swami and santha kumari
cancel
camera_alt

പള്ളിപ്പുറത്തുകാവ്​ ബസ്​സ്​റ്റോപ്പിൽ താമസിക്കുന്ന​ മുത്തുസ്വാമിയും

ശാന്തകുമാരിയും

കോട്ടയം: മൂന്നര വർഷമായി വെയ്​റ്റിങ് ​ഷെഡാണ്​​ എഴുപത്തിനാലുകാരനായ മുത്തുസ്വാമിക്കും ഭാര്യ ശാന്തകുമാരിക്കും വീട്​. വെയ്​റ്റിങ് ​ഷെഡിലെ ഇരിപ്പിടത്തിൽ​െവച്ച്​ ചെറിയ പെട്ടിയിൽ ബീഡിയും സിഗററ്റുമടക്കം വിൽക്കും മുത്തുസ്വാമി. ഭക്ഷണത്തിനുള്ള വക അങ്ങനെ കണ്ടെത്തും.​ രാത്രി അവി​െടത്തന്നെ ഉറക്കം. ശാന്തകുമാരിയുടെ ഉറക്കം അടുത്തുള്ള കരയോഗം ​െകട്ടിടത്തിലാണ്​. പ്രിയപ്പെട്ടവർ തണലാകേണ്ട വാർധക്യത്തിൽ അനാഥജീവിതം ജീവിച്ചു തീർക്കുകയാണ്​ ഈ ദമ്പതികൾ.

കോട്ടയം നഗരത്തിൽനിന്ന്​ കോടിമതക്ക്​ പോകുന്ന റൂട്ടിൽ പള്ളിപ്പുറത്തുകാവ്​ ബസ്​സ്​റ്റോപ്പിലാണ്​ മള്ളൂർ വീട്ടിൽ മുത്തുസ്വാമിയു​െടയും ശാന്തകുമാരിയു​െടയും താമസം. നേര​േത്ത കോട്ടയം മാർക്കറ്റിൽ മിഠായി കച്ചവടം നടത്തിയിരുന്നു മുത്തുസ്വാമി. രണ്ട്​ പെൺമക്കളാണിവർക്ക്​. അറക്കമറ്റത്ത്​ നാലുസെൻറ്​ സ്ഥലവും വീടുമുണ്ടായിരുന്നു. അത്​ മക്കളുടെ ആവശ്യങ്ങൾക്ക്​ വിറ്റു. പിന്നെ മൂത്ത മകൾക്കൊപ്പമായിരുന്നു. ശാന്തകുമാരിക്ക്​​ ഓർമക്കുറവ്​ വന്നതോടെ വീട്ടിൽനിന്ന്​ ഇറങ്ങിപ്പോകുന്നത്​ പതിവായി. കോവിഡ്​ കാലത്തും ഇൗ ബസ്​സ്​റ്റോപ്പിൽ ഇവർ തനിച്ചായിരുന്നു. സാന്ത്വനമായിപോലും ആരുമെത്തിയില്ല. പിന്നീട്,​ ബസ്​സ്​റ്റോപ്പിലെത്തുന്നവരും സമീപത്തെ ഓ​​ട്ടോറിക്ഷ സ്​റ്റാൻഡിലെ തൊഴിലാളികളുമായി ബന്ധുക്കൾ.

കുഞ്ഞിനെപ്പോലെ ശാന്തകുമാരിയെ നോക്കുന്നുണ്ട്​ മുത്തുസ്വാമി. കണ്ണൊന്നുതെറ്റിയാൽ ശാന്തകുമാരി പുറപ്പെട്ടിറങ്ങും. അറിയാവുന്നവർ വിളിച്ചുപറയു​േമ്പാൾ മുത്തുസ്വാമി പോയി വിളിച്ചുകൊണ്ടുവരും. ''ഇപ്പോൾ ഒരു മുണ്ടക്കയം യാത്ര കഴിഞ്ഞുവന്നിരിക്കുകയാണ്​...'' മുത്തുസ്വാമി ചിരിയോടെ പറഞ്ഞു. അമ്മാവ​െൻറ വീട്ടിലേക്കാണ്​ പോയതെന്നും അവിടെനിന്ന്​ ഭക്ഷണം കഴിച്ചാണ്​ പോന്നതെന്നും സന്തോഷത്തോടെ ശാന്തകുമാരി പറയുന്നു. ''ഓർമക്കുറവുകൊണ്ടാണ്​. എവിടെയോ കറങ്ങിത്തിരിഞ്ഞുവന്നതാണ്...​'' മുത്തുസ്വാമി കൂട്ടിച്ചേർക്കുന്നു.

മുത്തുസ്വാമിയുടെ ആരോഗ്യവും ക്ഷയിച്ചുവരുന്നു. നേര​േത്ത വാഹനാപകടത്തിൽ തലക്ക്​ പരിക്കേറ്റതി​െൻറ ബാക്കിപത്രമായി ഇടക്കിടെ അപസ്​മാരം വരും. മരുന്നില്ലാതെ രാത്രി ഉറങ്ങാനാവില്ല. സ്വസ്ഥമായി കഴിയാനും ശാന്തകുമാരിയെ സംരക്ഷിക്കാനും ഒരിടം എന്നതാണ്​ മുത്തുസ്വാമിയുടെ സ്വപ്​നം. മുത്തുസ്വാമിയുടെ കഷ്​ടപ്പാട്​ കണ്ട്​ ജില്ല കലക്​ടർക്ക്​ പരാതി നൽകാൻ പലരും പറയാറുണ്ട്​​. എല്ലാവരും സന്തോഷമായി കഴിയ​ട്ടെ എന്നതു മാത്രമാണ്​ ഇതിന്​ മുത്തുസ്വാമിയു​െട മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:no homeWaiting Shed
News Summary - Three and a half years; Waiting Shed is their home
Next Story