Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ

text_fields
bookmark_border
thomas peter
cancel

കോട്ടയം: പാലാ നഗരസഭ ചെയർമാനായി കേരളാ കോൺഗ്രസ്(എം) അംഗം തോമസ് പീറ്ററിനെ തെരഞ്ഞെടുത്തു. നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് തോമസ് പീറ്റർ കൗൺസിലറാകുന്നത്. നേരത്തേ ആരോഗ്യ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസും മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.

എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. ആകെയുള്ള 26 പേരിൽ 25 പേർ വോട്ട് ചെയ്തു.

തോമസ് പീറ്ററിന് 16 ഉം ജോസ് എടേട്ടിന് ഒമ്പതും വോട്ടുകളാണ് ലഭിച്ചത്. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സ്‌സൻ ബിജി ജോജോ അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thomas Peter Pala Municipality Chairman
Next Story