Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒരേസമയം രണ്ട്​...

ഒരേസമയം രണ്ട്​ സ​മ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​യി തി​രു​ന​ക്ക​ര മൈ​താ​ന​ക​വാ​ടം

text_fields
bookmark_border
Thirunakkara Maidanam
cancel
camera_alt

തി​രു​ന​ക്ക​ര മൈ​താ​ന ക​വാ​ട​ത്തി‍െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​പ്ര​വ​ർ​ത്ത​ക​രും ബി.​ജെ.​പി​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

കോ​ട്ട​യം: തി​രു​ന​ക്ക​ര മൈ​താ​ന ക​വാ​ട​ത്തി​ൽ സ​മ​രം പു​തു​മ​യ​ല്ലെ​ങ്കി​ലും ശ​നി​യാ​ഴ്ച ന​ട​ന്ന​ത്​ കൗ​തു​ക പ്ര​തി​ഷേ​ധം! മൈ​താ​ന ക​വാ​ട​ത്തി‍െൻറ ഇ​രു​വ​ശ​ത്തു​മാ​യി ര​ണ്ടു പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. മാ​ട​പ്പ​ള്ളി​യി​ലെ കെ. ​റെ​യി​ൽ വി​രു​ദ്ധ സ​മ​രം 200ാം ദി​നം പി​ന്നി​ടു​ന്ന​തി‍െൻറ ഭാ​ഗ​മാ​യു​ള്ള സ​ത്യ​ഗ്ര​ഹം ഒ​രു​വ​ശ​ത്തും തൊ​ട്ട​ടു​ത്താ​യി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ത്തി​ലെ വീ​ഴ്ച​യാ​രോ​പി​ച്ച് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ലി​ജി​ൻ ലാ​ലി‍െൻറ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​ണ് ന​ട​ന്ന​ത്. ഇ​രു സ​മ​ര​ക്കാ​രും രാ​വി​ലെ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട്​ പ​ര​സ്പ​ര​ധാ​ര​ണ​യി​ൽ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 9.30ഓ​ടെ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി‍െൻറ ഉ​ദ്ഘാ​ട​നം ന​ട​ന്നു. തു​ട​ർ​ന്ന് 10.30ന് ​കെ. റെ​യി​ൽ വി​രു​ദ്ധ മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ൽ 200ാം ദി​നം പി​ന്നി​ടു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി കെ-​റെ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ സ​മ​ര​വും തു​ട​ങ്ങി. മാ​ട​പ്പ​ള്ളി സ​മ​ര​ത്തി‍െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന ഒ​രു​മ​ണി​ക്കൂ​റോ​ളം സ​മ​യം ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​സം​ഗ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. നേ​താ​ക്ക​ളാ​യ ജി. ​രാ​മ​ൻ​നാ​യ​രും എ​ൻ. ഹ​രി​യും ഇ​രു സ​മ​ര​വേ​ദി​ക​ളി​ലും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thirunakkara Maidanam
News Summary - Thirunakkara Maidanam
Next Story