യാത്രക്കാർ 'ഇരിക്കരുത്';പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇരിപ്പിടമില്ല
text_fieldsഇരിപ്പിടമില്ലാത്ത കോട്ടയം കെ.എസ്.ആർ.ടി.സി ടെർമിനലിൽ ബസ് കാത്തുനിൽക്കുന്നവർ
കോട്ടയം: പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇരിപ്പിടമില്ലാതെ വലഞ്ഞ് യാത്രക്കാർ. ഏറെനേരം നിൽക്കാൻ കഴിയാതെ വയോധികരടക്കം നിലത്തിരിക്കുന്ന കാഴ്ചയാണ് കാണാനാവുക. ദീർഘദൂര യാത്രക്ക് നിരവധി യാത്രക്കാരെത്തുന്നിടമാണ്. പഴയ സ്റ്റാൻഡിൽ തറയോട് വിരിക്കുന്നതിനാൽ ഒരാഴ്ചയായി പുതിയ ടെർമിനലിനോട് ചേർന്നിടത്താണ് ബസുകൾ നിർത്തുന്നതും യാത്രക്കാരെ കയറ്റുന്നതും.
ടെർമിനലിെൻറ നിർമാണം പൂർത്തിയായെങ്കിലും ഇവിടെ അനുബന്ധ സൗകര്യങ്ങളൊരുക്കിയിട്ടില്ല.
യാർഡിൽ തറയോട് വിരിക്കൽ പൂർത്തിയായിട്ടുണ്ട്. ഡിപ്പോയിലെ കെട്ടിടം പൊളിച്ചതിനെത്തുടർന്ന് നേരത്തേ പഴയ സ്റ്റാൻഡിനോട് ചേർന്ന് രണ്ടിടത്ത് യാത്രക്കാർക്ക് ഇരിക്കാൻ താൽക്കാലികമായി ഷെഡുകെട്ടി കസേരകളിട്ടിരുന്നു. തറയോട് വിരിക്കുന്നതിനാൽ ഒരുഭാഗത്തെ ഷെഡ് അഴിച്ചുമാറ്റി. രണ്ടാമത്തെ ഷെഡും കസേരകളും അവിടെയുണ്ടെങ്കിലും ബസുകൾ പുതിയ സ്റ്റാൻഡിൽ നിർത്തുന്നതിനാൽ യാത്രക്കാർക്ക് ഉപകാരമില്ല.
പണി പൂർത്തിയായി കെട്ടിടം കരാറുകാരൻ കൈമാറിയാലേ ഇരിപ്പിടമൊരുക്കാനാവൂ എന്നാണ് അധികൃതരുടെ മറുപടി. ഒന്നാംഘട്ടം പണി പൂർത്തിയാവുന്നതിനാൽ ഒരാഴ്ചക്കം തുറന്നുകൊടുക്കാനാവുമെന്നും അതുവരെയേ ഈ ബുദ്ധിമുട്ടുണ്ടാകൂവെന്നും അധികൃതർ പറയുന്നു.
പുറത്തുകിടക്കുന്ന കസേരകൾ പുതിയ സ്റ്റാൻഡിെൻറ പരിസരത്ത് ക്രമീകരിച്ചാലും യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിക്കുന്നത്.
രാത്രി യാത്രക്കാർക്ക് വിശ്രമസൗകര്യം, ജീവനക്കാർക്ക് വിശ്രമമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും ടോയ്ലറ്റ് സംവിധാനം, റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ ഉള്ളത്. ഒരേസമയം, 10 ബസ് നിരനിരയായി ടെർമിനലിന് മുന്നിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പുറപ്പെടുന്ന ബസുകൾ മാത്രമാകും ടെർമിനലിെൻറ മുന്നിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

