പച്ചക്കറിക്കടയിൽ മോഷണം: അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsകരിം മല്ലിത
പെരുവ: പച്ചക്കറിക്കടയിൽ മോഷണം നടത്തിയ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി കരിം മല്ലിത (27) പിടിയിൽ. പെരുവ മാർക്കറ്റിനുള്ളിൽ മടത്താട്ട് ബാബുവിന്റെ പച്ചക്കറിക്കടയിൽ നിന്നാണ് പണം മോഷ്ടിച്ചത്.
ചില്ലറ നാണയവുമായി മാർക്കറ്റിന് താഴെയുള്ള ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. 1500 ഓളം രൂപയുടെ ചില്ലറ നാണയങ്ങളും നോട്ടുകളുമാണ് നഷ്ടപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. വെള്ളൂർ എസ്.ഐ എം.എൽ. വിജയപ്രസാദിന്റെ നേതൃത്വത്തിൽ എസ്.കെ. മനോജ്, എ.എസ്.ഐ രാംദാസ്, സിബി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

