പാമ്പാടിയിൽ മെഡിക്കൽ സ്റ്റോറിൽ മോഷണം
text_fieldsമോഷണം നടന്ന നന്ദന മെഡിക്കൽ സ്റ്റോറിൽ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു
കോട്ടയം: പാമ്പാടി ആലാമ്പള്ളിയിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം. ആലാമ്പള്ളി കവലയിൽ പ്രവർത്തിക്കുന്ന കങ്ങഴ സ്വദേശി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള നന്ദ ഡിക്കൽസിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ഷട്ടറിന്റെ താഴുകൾ അറുത്തുമാറ്റിയശേഷം കടക്കുള്ളിൽ കടന്ന മോഷ്ടാക്കൾ മേശയുടെ വലിപ്പിലുണ്ടായിരുന്നു 6,500 രൂപ കവർന്നു. താഴ് കുത്തിത്തുറന്ന് തൊട്ടടുത്ത കടയിലും കയറിയെങ്കിലും ഇവിടെ പണമൊന്നുമില്ലായിരുന്നു.
പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കാനായി കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയിരുന്നു. ഫ്യൂസും മോഷ്ടാക്കൾ കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് കെ.എസ്.ഇ.ബി അധികൃതർ എത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പാമ്പാടി പൊലീസും വിരലടയാള വിദഗധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. കഴിഞ്ഞമാസം മാന്തുരുത്തിയിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. മോഷണങ്ങൾ പെരുകുന്നതിനാൽ പൊലീസിന്റെ രാത്രി പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

