Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോഷണം, പെൺകുട്ടിക്ക്...

മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം; 27 വർഷത്തിന്​ ശേഷം പ്രതി പിടിയിൽ

text_fields
bookmark_border
babu arrested after 27 years
cancel
camera_alt

ബാ​ബു

പാ​മ്പാ​ടി: മോ​ഷ​ണ​ക്കേ​സി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലും ഉ​ൾ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി 27 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ലാ​യി. മീ​ന​ടം പൊ​ത്തം​പു​റം ആ​ല​ക്കു​ള​ത്ത് വീ​ട്ടി​ൽ ബാ​ബു (58) വി​നെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1993ല്‍ ​പാ​മ്പാ​ടി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും, തു​ട​ർ​ന്ന്​ കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ 1996ൽ ​പാ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി 2002ൽ ​വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ വ്യാ​ജ​പേ​രി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​മ്പാ​ടി എ​സ്.​എ​ച്ച്.​ഒ സു​വ​ർ​ണ്ണ​കു​മാ​ർ, എ​സ്.​ഐ ര​മേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സി​ന്ധു, സി.​പി.​ഒ​മാ​രാ​യ സു​മീ​ഷ് മ​ക്മി​ല്ല​ൻ, ശ്രീ​ജി​ത്ത് രാ​ജ്, നി​ഷ എ​ന്നി​വ​രും എ​സ്.​പി​യു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewstheftCrime Newsarrestassault on girl
News Summary - Theft, assault on girl; Accused arrested after 27 years
Next Story