കിണറ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു
text_fieldsകിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിക്കുന്നു
വാഴൂർ: ഇമ്മാനുവൽ സി.എസ്.ഐ ചർച്ചിന് സമീപം ജീർണാവസ്ഥയിലുള്ള കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിച്ചു. വാഴൂർ വൈരമല വീട്ടിൽ ശിവദാസന്റെ മകൻ അപ്പു (25)വിനെയാണ് രക്ഷപ്പെടുത്തിയത്. കിണറിന്റെ അരഞ്ഞാണം ഇടിഞ്ഞ് അപ്പു താഴെ വീഴുകയായിരുന്നു.
60 അടി താഴ്ചയുള്ള കിണറായിരുന്നു. പാമ്പാടി ഫയർ ഫോഴ്സ് എത്തിയാണ് സാഹസികമായി യുവാവിനെ രക്ഷിച്ചത്. വീഴ്ചയിൽ അപ്പുവിന് സാരമായ പരിക്കുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി. നിഖിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബി. സുധീപ് കുമാർ എന്നിവർ ചേർന്നാണ് യുവാവിനെ കരക്കെത്തിച്ചത്. സ്റ്റേഷൻ ഓഫിസർ പി.ജി. അനിൽകുമാർ, ഫയർ ഓഫിസർമാരായ ടി.എസ്. അനൂപ്, കെ.എസ്. ബാദുഷ, മെക്കാനിക്ക് ബിന്‍റു ആന്റണി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

