Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേങ്ങയിടുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി
text_fieldsbookmark_border
ജോർജിനെ അഗ്നിശമന സേന താഴെയിറക്കുന്നു
കാഞ്ഞിരപ്പള്ളി: തേങ്ങയിടുന്നതിനിടെ തെങ്ങിന് മുകളിൽെവച്ച് തൊഴിലാളി അബോധാവസ്ഥയിലായി. ചോറ്റി ചിലമ്പിക്കുന്നേൽ ജോയിയുടെ പുരയിടത്തിലെ തേങ്ങയിടുന്നതിനിടെയാണ് തെങ്ങുകയറ്റ തൊഴിലാളിയായ പാറത്തോട് പള്ളിപ്പടി പാറന്തോട്ട് ജോർജ് (60) തെങ്ങിന് മുകളിൽെവച്ച് അബോധാവസ്ഥയിലായത്. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം.
തെങ്ങിന് മുകളിലെത്തിയ ജോർജിന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കൈയിലുള്ള കയർ ഉപയോഗിച്ച് തെൻറ ശരീരത്തെ തെങ്ങുമായി ബന്ധിപ്പിച്ചു.
ബോധം നഷ്ടപ്പെട്ടതോടെ അരയും തെങ്ങുമായി ബന്ധിച്ചിരുന്ന കയറിൽ കുടുങ്ങിക്കിടന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് എത്തി തെങ്ങിന് മുകളിൽ കയറി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ ഹരി, സുകുമാരൻ, ഷാരോൺ എന്നിവർ ചേർന്നാണ് ജോർജിനെ തെങ്ങിന് മുകളിൽനിന്ന് രക്ഷപ്പെടുത്തിയത്. ജോർജ് ചികിത്സയിലാണ്.
Next Story

