തോടുകളിൽ ജലനിരപ്പുയർന്നു; കർഷകർ ആശങ്കയിൽ
text_fieldsവെച്ചൂർ: മഴയിൽ പാടശേഖരങ്ങളോട് ചേർന്ന തോടുകളിൽ ജലനിരപ്പുയർന്നതോടെ കർഷകർ ആശങ്കയിൽ. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടാൽ കൊയ്യാൻ പാകമായ പാടശേഖരങ്ങളിൽ വിളവെടുപ്പ് ദുഷ്കരമാകുമെന്ന് കർഷകർ പറയുന്നു. പൂവത്തുക്കരി, കോലാംപുറത്തുകരി, വലിയ പുതുക്കരി പാടശേഖരങ്ങൾ മൂന്നാഴ്ചക്കകം കൊയ്യേണ്ടതാണെന്ന് കർഷകർ പറയുന്നു.
ശക്തമായ മഴയിലും കാറ്റിലും ചില പാടശേഖരങ്ങളിൽ ചെറിയതോതിൽ നെല്ല് അടിഞ്ഞുതുടങ്ങിയിട്ടുണ്ട്. പാടശേഖരത്തിൽ പെയ്ത്തുവെള്ളം കെട്ടിനിന്നാൽ കൊയ്ത്തുയന്ത്രമിറക്കി വിളവെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരുമെന്നും ഇവർ പറയുന്നു. വെച്ചൂർ അഞ്ചുമന തോടിന്റെ കൈവഴിയിലൂടെ കൈപ്പുഴയാറ്റിലേക്ക് വെള്ളമൊഴുകുന്നത് തടസ്സപ്പെട്ട നിലയിലാണ്. വലിയ പുതുക്കരി പാടശേഖരത്തിന്റെ കിഴക്കുഭാഗത്തുകൂടിയാണ് ഇത് ഒഴുകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

