നീരൊഴുക്ക് തടസ്സപ്പെട്ട പെരുഞ്ചിലതോട് ശുചീകരിച്ചു
text_fieldsപെരുഞ്ചില തോട് ശുചീകരിക്കുന്നു
വൈക്കം: കെ.വി. കനാലുമായി ബന്ധിപ്പിക്കുന്ന പെരിഞ്ചില തോട് ദളവാക്കുളം മുതൽ വിജയ തിയറ്റർ റോഡ് വരെയുള്ള ഭാഗം ശുചീകരിച്ചു. പോളയും പായലും കെട്ടിക്കിടന്നതുമൂലം നീരൊഴുക്ക് തടസ്സപ്പെടുകയും കനത്ത മഴയിൽ വെള്ളമുയർന്ന് പെരിഞ്ചില തോടിന് ഇരുകരയിലേക്കും വെള്ളം കയറുകയും ചെയ്തിരുന്നു.
ഇത് സമീപവാസികൾക്ക് ഭീഷണിയുയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭാംഗങ്ങളായ ഡി. രഞ്ജിത് കുമാർ, എം.കെ. മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിഞ്ചില തോട്ടിലേക്ക് വീണ മരങ്ങളും അടിഞ്ഞുകൂടിയ പായലും പോളയും നീക്കം ചെയ്തത്. നീരൊഴുക്ക് സുഗമമായതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി.
കൈപ്പുഴകാറ്റിൽ വെള്ളം കയറിയ നിലയിൽ, കൈപ്പുഴകാറ്റിലേക്കുള്ള യാത്ര നിരോധിച്ച് സ്ഥാപിച്ച ബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

