Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശ്രീകോവിൽ തുറന്ന്​...

ശ്രീകോവിൽ തുറന്ന്​ സ്വർണമാലയും ലോക്കറ്റും കവർന്നു

text_fields
bookmark_border
ശ്രീകോവിൽ തുറന്ന്​ സ്വർണമാലയും ലോക്കറ്റും കവർന്നു
cancel
camera_alt

നെ​ന്മേ​നി ക്ഷേ​ത്ര​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മു​ണ്ട​ക്ക​യം: ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ൽ തു​റ​ന്ന്​ സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും ക​വ​ർ​ന്നു. നെ​ന്മേ​നി ഭു​വ​നേ​ശ്വ​രി ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ദേ​വീ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന 12 ഗ്രാ​മി​ന്‍റെ ര​ണ്ട് മാ​ല​യും ഒ​രു ലോ​ക്ക​റ്റു​മാ​ണ്​ ക​വ​ർ​ന്ന​ത്. മാ​സ​പൂ​ജ മാ​ത്ര​മു​ള്ള ക്ഷേ​ത്ര​ത്തി​ൽ ദി​വ​സ​വും വൈ​കീ​ട്ട് വി​ള​ക്ക് ക​ത്തി​ക്കാ​റു​ണ്ട്. പ​തി​വു​പോ​ലെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വി​ള​ക്ക് ക​ത്തി​ക്കാ​നെ​ത്തി​യ ശാ​ന്തി​യാ​ണ് ഓ​ഫി​സ് തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ശ്രീ​കോ​വി​ൽ തു​റ​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ശ്രീ​കോ​വി​ലി​ന്‍റെ മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി പൊ​ട്ടി​ച്ച് നോ​ട്ടു​ക​ളും ക​വ​ർ​ന്നി​ട്ടു​ണ്ട്. നാ​ണ​യ​ങ്ങ​ൾ ക്ഷേ​ത്ര​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. മു​ണ്ട​ക്ക​യം പൊ​ലീ​സും കോ​ട്ട​യ​ത്തു​നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം​പി​ടി​ച്ചു ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ഓ​ടി. ശ്രീ​കോ​വി​ലി​ലെ താ​ക്കോ​ൽ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​പ്പെ​ടു​ത്തി​യ​താ​യും രാ​ത്രി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ. ​ഷൈ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold necklaceshrinelocket
News Summary - The shrine was opened and the gold necklace and locket were stolen
Next Story