കുമരകത്ത് വിമാനമിറങ്ങും
text_fieldsകോട്ടയം: അന്തർദേശീയ തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ കുമരകത്ത് ഹെലിപ്പാഡ് നിർമാണത്തിന് ബജറ്റിൽ അഞ്ചുകോടി. നിലവിൽ റോഡ് മാർഗം മാത്രമാണ് കുമരകത്തേക്ക് എത്താൻ കഴിയുക.
കൊച്ചിയിലോ അല്ലെങ്കിൽ കോട്ടയത്തെ പൊലീസ് പരേഡ് ഗ്രൗണ്ടിലോ ഇറങ്ങി റോഡ് വഴി എത്തണം. അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുർമു പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങി റോഡ് മാർഗമാണ് കുമരകത്ത് എത്തിയത്.
സുരക്ഷ പ്രശ്നവും ഗതാഗതതടസ്സവും ഒഴിവാക്കാൻ കുമരകത്ത് ഹെലിപ്പാഡ് നിർമിക്കുന്നതിലൂടെ കഴിയും. മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയി, മുൻരാഷ്ട്രപതി പ്രതിഭ പാട്ടീൽ, ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരതുംഗെ, ചാൾസ് രാജകുമാരൻ തുടങ്ങിയവർ കുമരകത്തെത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടന്നതോടെ വിദേശരാജ്യങ്ങളിലെ പ്രതിനിധികളും കുമരകത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

