Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിക്അപ് വാൻ...

പിക്അപ് വാൻ ബൈക്കിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പിക്അപ് വാൻ ബൈക്കിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel

കോട്ടയം: നിയന്ത്രണംവിട്ട പിക്അപ് വാൻ ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. അതിരമ്പുഴ സ്വദേശി മാത്യു (48), കോട്ടയം ആലപ്പാട്ട് വീട്ടിൽ നൗഷാദ് (47) എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ എട്ടോടെ ചന്തക്കടവ് ഈരയിൽക്കടവ് റോഡിലാണ് സംഭവം.

മാർക്കറ്റിൽനിന്ന് പച്ചക്കറിയുമായി ഈരയിൽക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്അപ് വാൻ. ചന്തക്കടവിൽനിന്ന് ഈരയിൽക്കടവ് റോഡിലേക്ക് തിരിയുന്നതിനിടെ എതിർദിശയിലെത്തിയ ബൈക്കിൽ ഇടിച്ച പിക്അപ് മറിയുകയായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് റോഡിൽ പടർന്നൊഴുകിയ ഡീസലും ഓയിലും പച്ചക്കറികളും ഗ്രേഡ് എ.എസ്.ടി.ഒ നോബിളിന്‍റെ നേതൃത്വത്തിലുള്ള സംഘം നീക്കംചെയ്തു.

Show Full Article
TAGS:accident 
News Summary - The pickup van hit the bike; Two people were injured
Next Story