Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു

text_fields
bookmark_border
നിർത്തിയിട്ട വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു
cancel

കോ​ട്ട​യം: ​​​റോ​ഡ​രി​കി​ലും വീ​ട്ടു​മു​റ്റ​ത്തു​മാ​യി പാ​ര്‍ക്ക്ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ എ​റി​ഞ്ഞു​ത​ക​ര്‍ത്തു. വേ​ളൂ​ര്‍ ചു​ങ്ക​ത്തു​മു​പ്പ​തി​ലും പ​തി​ന​ഞ്ചി​ല്‍ക​ട​വ് സ്വ​ര​മു​ക്കി​ലും പാ​ര്‍ക്ക് ചെ​യ്ത ആ​റു വാ​ഹ​ന​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്.

മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ള്‍ കൊ​ടൂ​രാ​റി​ന് ഇ​ക്ക​രെ​യാ​ണ് പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പാ​ര്‍ക്ക് ചെ​യ്ത ര​ണ്ടു കാ​ര്‍, ര​ണ്ട് ഓ​ട്ടോ, ര​ണ്ട് ഗു​ഡ്‌​സ് ഓ​ട്ടോ എ​ന്നി​വ​യാ​ണ്​ ത​ക​ര്‍ക്ക​പ്പെ​ട്ട​ത്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍ ചി​ല്ലു​ക​ള്‍ എ​ന്തോ ആ​യു​ധം ഉ​പ​യോ​ഗി​ച്ച്​ ത​ല്ലി​ത്ത​ക​ര്‍ത്ത നി​ല​യി​ലാ​ണ്. ഒ​രു കാ​റി​െൻറ പി​ന്‍ ചി​ല്ലും ത​ക​ര്‍ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നും ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പു​ല​ര്‍ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. അ​തി​നു മു​മ്പ്​ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​വ​രാ​രും വാ​ഹ​നം ത​ക​ര്‍ത്ത​തു ക​ണ്ടി​രു​ന്നി​ല്ല. വാ​ഹ​നം ത​ക​ര്‍ക്ക​പ്പെ​ട്ട​തി​െൻറ ശ​ബ്​​ദം കേ​ട്ടി​ട്ടി​െ​ല്ല​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ മൊ​ഴി. വാ​ഹ​ന​ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​ഞ്ചാ​വ്​ മാ​ഫി​യ​ക്ക്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്നു. പ്ര​ദേ​ശ​ത്തു മു​മ്പും ക​ഞ്ചാ​വു​മാ​ഫി​യ​യു​ടെ ശ​ല്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesanti-social
News Summary - The parked vehicles were smashed by anti-social
Next Story