സ്നേഹമോളുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു
text_fieldsകറുകച്ചാൽ: ഇരുവൃക്കയും തകരാറിലായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കറുകച്ചാൽ ആറാം വാർഡ് ആഞ്ഞിലിതോപ്പിൽ സതീശന്റെ മകൾ സ്നേഹമോളുടെ (19) ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. കറുകച്ചാൽ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് ഞായറാഴ്ച അഞ്ചുമണിക്കൂർ കൊണ്ട് 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. പിതാവ് സതീശനാണ് മകൾക്ക് വൃക്ക നൽകുന്നത്.ശനിയാഴ്ച കറുകച്ചാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഞായറാഴ്ച അഞ്ച്, ആറ്, ഏഴ്, 12, 13, 14 വാർഡുകളിൽനിന്നും ജീവൻരക്ഷ സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും.
ഇതിനായി ജീവൻ രക്ഷാസമിതിയംഗങ്ങൾ രാവിലെ ഒമ്പത് മുതൽ രണ്ടുവരെ വീടുകളിലെത്തും. സ്നേഹമോളുടെ പേരിൽ കറുകച്ചാൽ അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

