Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുട്ടമ്പലം റെയില്‍വേ...

മുട്ടമ്പലം റെയില്‍വേ അടിപ്പാത ഇന്ന്​ നാടിന് സമർപ്പിക്കും

text_fields
bookmark_border
Muttambalam railway track
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കോ​ട്ട​യം മു​ട്ട​മ്പ​ലം റെ​യി​ൽ​വേ അ​ടി​പ്പാ​ത

കോ​ട്ട​യം: മു​ട്ട​മ്പ​ലം റെ​യി​ല്‍വേ അ​ടി​പ്പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന്​ ​ഓ​ൺ​ലൈ​നി​ൽ നാ​ടി​ന് സ​മ​ര്‍പ്പി​ക്കും. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ട്ട​മ്പ​ലം അ​ടി​പ്പാ​ത നി​ർ​മി​ച്ച​ത്. ഇ​തോ​ടൊ​പ്പം കു​രീ​ക്കാ​ട്, ക​ടു​ത്തു​രു​ത്തി, കു​റു​പ്പ​ന്ത​റ, കോ​ത​നെ​ല്ലൂ​ര്‍ റെ​യി​ല്‍വേ മേ​ല്‍പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്​​ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. കു​രീ​ക്കാ​ട് മേ​ൽ​പാ​ല​ത്തി​ന് 36.89 കോ​ടി, ക​ടു​ത്തു​രു​ത്തി മേ​ൽ​പാ​ലം 19.33 കോ​ടി, കു​റു​പ്പ​ന്ത​റ മേ​ൽ​പാ​ലം 30.56 കോ​ടി, കോ​ത​ന​ല്ലൂ​രി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് അ​ഞ്ചു കോ​ടി​യും ഉ​ൾ​പ്പെ​ടെ 91.78 കോ​ടി രൂ​പ​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

കാ​രി​ത്താ​സി​ൽ 13.55 കോ​ടി രൂ​പ​യും മു​ള​ന്തു​രു​ത്തി​യി​ൽ 24.98 കോ​ടി രൂ​പ​യും മു​ട​ക്കി​യു​ള്ള മേ​ൽ​പാ​ല നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ര്‍ല​മെ​ന്റ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യി 939 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ റെ​യി​ൽ​വേ വി​ക​സ​നം ന​ട​ന്ന​താ​യി എം.​പി അ​റി​യി​ച്ചു.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റീ​മോ​ഡ​ലി​ങ്, ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ടം, പാ​ർ​ക്കി​ങ് ഏ​രി​യ, തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സൗ​ക​ര്യം, മ​ൾ​ട്ടി ലെ​വ​ൽ ടു​വീ​ല​ർ പാ​ർ​ക്കി​ങ്, സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​നം കു​തി​ക്കു​ക​യാ​ണ്. മെ​മു, വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​ഴി സ​ർ​വി​സ് ആ​രം​ഭി​ച്ച​ത് എം.​പി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് സ​ർ​വി​സ് അ​വ​സാ​നി​ക്കു​ന്ന ട്രെ​യി​നു​ക​ൾ കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ടു​ക, പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ടു​ക, ഐ​ല​ൻ​ഡ്​ എ​ക്സ്പ്ര​സി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 1.30 വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ടെ കോ​ട്ട​യ​ത്തു​നി​ന്നു വ​ട​ക്കോ​ട്ട് ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളും എം.​പി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ൽ വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttambalam railway track
News Summary - The Muttambalam railway track will be handed over to the nation today
Next Story