Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരന്‍റെ ഓർമക്ക് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയി; കണ്ടെത്തി സൈബർ പൊലീസ്

text_fields
bookmark_border
മൊബൈൽ മോഷ്ടിച്ചയാൾക്കുവേണ്ടി തിരച്ചിൽ
mobile phone theft in medical college
cancel

കോട്ടയം: സഹോദരന്‍റെ ഓർമക്ക് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയി. കണ്ടെത്തി നൽകി കോട്ടയം സൈബർ പൊലീസ്. കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ 27,000 രൂപ വില വരുന്ന മൊബൈൽ ഫോൺ 19ന് ഉച്ചയോടെയാണ് നഷ്ടപ്പെട്ടത്. യുവതിയും പിതാവും ചേര്‍ന്ന് മുട്ടമ്പലം ഭാഗത്ത് നടത്തുന്ന കടയിൽനിന്നാണ് ഫോൺ കാണാതായത്.

തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി. ഫോൺ തന്‍റെ സഹോദരന്‍റേതാണെന്നും താനാണ് അത് ഉപയോഗിക്കുന്നത് എന്നും കറുകച്ചാലിലുണ്ടായ വാഹനാപകടത്തിൽ സഹോദരൻ മരിച്ചശേഷം ഓർമക്കായി സൂക്ഷിച്ചു െവച്ചിരുന്നതാണെന്നും യുവതി പറഞ്ഞു. സൈബർ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് കടയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് കണ്ടെത്തി.

അന്വേഷണത്തിൽ കാണാതായ ഫോണ്‍ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ഇയാളുടെ താമസസ്ഥലമായ സ്റ്റാർ ജങ്ഷന് സമീപത്തെ കെട്ടിടത്തിൽനിന്ന് കണ്ടെടുക്കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ മൊബൈൽ കടയിൽനിന്നാണ് മൊബൈൽ ഫോൺ വാങ്ങിയതെന്ന് അറിഞ്ഞു.

പൊലീസ് ഈ കടയിൽ എത്തി നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിൽനിന്ന് കടയുടമ തുച്ഛമായ വിലയ്ക്കുവാങ്ങി വിൽപന നടത്തിയതാണെന്ന് വ്യക്തമായി. കണ്ടെടുത്ത മൊബൈൽ ഫോൺ യുവതിക്ക് സൈബർ പൊലീസ് തിരികെ നൽകി. സൈബർ സ്റ്റേഷനിലെ എസ്.ഐ പി.എൻ. ജയചന്ദ്രൻ, സി.പി.ഒമാരായ ജോർജ് ജേക്കബ്, ജോബിൻസ് ജയിംസ്, കെ.എൻ. അനൂപ്, പി.ആർ. സതീഷ് കുമാർ എന്നിവരാണ് സൈബർ സംഘത്തിൽ ഉണ്ടായിരുന്നത്. കടയിൽനിന്ന് മൊ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The mobile phone kept in his brother's memory was stolen; Cyber police found
Next Story