Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ് ബാധിതനൊപ്പം...

കോവിഡ് ബാധിതനൊപ്പം വന്നയാൾ കെട്ടിടത്തി​ന്​ മുകളിൽനിന്ന്​ ചാടി

text_fields
bookmark_border
കോവിഡ് ബാധിതനൊപ്പം വന്നയാൾ കെട്ടിടത്തി​ന്​ മുകളിൽനിന്ന്​ ചാടി
cancel

ആ​ർ​പ്പൂ​ക്ക​ര: കോ​വി​ഡ് ബാ​ധി​ത​നൊ​പ്പം കൂ​ട്ടി​ന്​ വ​ന്ന​യാ​ൾ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​​ന്​ മു​ക​ളി​ൽ​നി​ന്നു ചാ​ടി. ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ പെ​രു​മ്പ​ളം സ്വ​ദേ​ശി അ​നീ​ഷാ​ണ്​ (36 ) ചാ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ വ​ല്യ​ച്ഛ​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക്​ എ​ത്തി​ച്ചി​രു​ന്നു. ഈ ​രോ​ഗി​ക്കൊ​പ്പം സ​ഹാ​യി​യാ​യി വ​ന്ന​താ​ണ് അ​നീ​ഷ്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി പോ​കു​ക​യും പി​ന്നീ​ട് കാ​ണാ​താ​കു​ക​യും ചെ​യ്തി​രു​ന്നു. കു​റ​ച്ച്​ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ എം.​ആ​ർ.​ഐ സ്കാ​ൻ മു​റി​യു​ടെ പു​റ​ത്തെ ഷേ​ഡി​ൽ എ​ന്തോ വീ​ഴു​ന്ന ശ​ബ്​​ദം കേ​ട്ടു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും എ​യ്ഡ് പോ​സ്​​റ്റി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചെ​ന്നു​നോ​ക്കു​മ്പോ​ൾ ഷേ​ഡി​നു​പു​റ​ത്ത് ഒ​രാ​ൾ വീ​ണു കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ഉ​ട​ൻ ഇ​യാ​ളെ താ​ഴെ​യി​റ​ക്കി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ഴ്ച​യി​ൽ ഇ​യാ​ളു​ടെ ഇ​ട​തു​കാ​ലി​െൻറ അ​സ്ഥി​ക്ക്​ പൊ​ട്ട​ലു​ണ്ട്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - The man who came with the Covid victim jumped from the top of the building
Next Story