
ഭരണങ്ങാനത്ത് കേരള കോണ്‍ഗ്രസ് എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു
text_fieldsഭരണങ്ങാനം (കോട്ടയം): ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ കേരള കോണ്‍ഗ്രസ് എം അംഗമായ വൈസ് പ്രസിഡന്റ് പുറത്തായി. ജോസുകുട്ടി അമ്പലമറ്റത്തിനെയാണ് യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തു. മുമ്പ് നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. കോണ്‍ഗ്രസിലെ ലിസി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റ്.
എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിക്കാണ് അന്ന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. 13 അംഗങ്ങളില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒന്നും, എന്‍.സി.കെ രണ്ടും, കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടും സി.പി.ഐ-ഒന്ന്, സി.പി.എം-ഒന്ന്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി എന്‍.സി.കെ മെംബര്‍മാര്‍ രണ്ടുപേരും വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.
ബി.ജെ.പി അംഗം വിട്ടുനിന്നു. ളാലം ബി.ഡി.ഒ ഷരീഫ് വരണാധികാരിയായിരുന്നു. അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ റെജി വടക്കേമേച്ചേരിയുടെയും എന്‍.സി.കെയിലെ വിനോദ് വേരനാനിയുടെയും പേര് സജീവ പരിഗണനയിലാണെന്ന് ഇരുകക്ഷികളുടെയും നേതാക്കള്‍ അറിയിച്ചു.
അവിശ്വാസത്തിനുപിന്നിൽ പാറമടലോബിയുടെ സ്വാധീനം –എൽ.ഡി.എഫ്
ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നിൽ പാറമടലോബിയും യു.ഡി.എഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണന്ന് എൽ.ഡി.എഫ് ഭരണങ്ങാനം മണ്ഡലംകമ്മിറ്റി. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്ത് നടന്ന അനധികൃത പാറഖനനത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.
പഞ്ചായത്ത് ഭരണത്തിൽ കൈകടത്താനുള്ള പാറമട ലോബിയുടെ നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കും. തങ്ങളെ വിജയിപ്പിച്ച മുന്നണിയെയും വോട്ടർമാരെയും വഞ്ചിച്ച് മറുപക്ഷം ചേർന്ന മെംബർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും എൽ.ഡി.എഫ് നേതാക്കളായ സി.എം. സിറിയക്, ആനന്ദ് ചെറുവള്ളിൽ, ടോമി മാത്യു, ടി.ആർ. ശിവദാസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
