പ്രളയം തകർത്ത നടപ്പാലം ഒടുവിൽ യാഥാർഥ്യമാകുന്നു
text_fieldsപണി പൂർത്തിയാകുന്ന ഇളപ്പുങ്കൽ കാരക്കാട് നടപ്പാലം
ഈരാറ്റുപേട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ -കാരക്കാട് നടപ്പാലം യാഥാർഥ്യമാകുന്നു. എൽ.എ ഫണ്ടിൽ നിന്ന് 21 ലക്ഷം അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത്.
പൊളിഞ്ഞ ഭാഗം ഇരുമ്പ് ഗർഡർ സ്ഥാപിച്ച് ജി.ഐ. ഷീറ്റ് നിരത്തിയാണ് പാലം പുനർനിർമിക്കുന്നത്. ഒരാഴ്ച കൊണ്ട് പണി തീരുമെന്നാണ് കരാറുകാരൻ പറയുന്നത്. 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യ ഭാഗം ഒഴുകിപ്പോയത്. ഇളപ്പുങ്കൽ, കാരക്കാട് നിവാസികൾക്ക് മറുകര എത്താൻ ഏക ആശ്രയമായിരുന്ന ഇളപ്പുങ്കൽ പാലം തകർന്നതോടെ എട്ടു കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു. കാരക്കാട് സ്കൂളിലെ വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെട്ടത്.
പ്രളയത്തിൽ തകർന്ന പാലം സന്ദർശിക്കാനെത്തിയ ജനപ്രതിനിധികൾ വളരെ വേഗം പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാലുവർഷം പിന്നിട്ടാണ് പണി പൂർത്തിയാക്കുന്നത്. പാലം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

