Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീ​വ​ന​ക്കാ​ര​ൻ...

ജീ​വ​ന​ക്കാ​ര​ൻ ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്തു; പൊ​ലീ​സ്​ പു​ലി​വാ​ല്​ പി​ടി​ച്ചു

text_fields
bookmark_border
ജീ​വ​ന​ക്കാ​ര​ൻ ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്തു; പൊ​ലീ​സ്​ പു​ലി​വാ​ല്​ പി​ടി​ച്ചു
cancel

പാ​ലാ: ഹോ​ട്ട​ല്‍ ത​ല്ലി​ത്ത​ക​ര്‍ത്ത ജീ​വ​ന​ക്കാ​ര​നെ പി​ടി​കൂ​ടി​യ ​െപാ​ലീ​സ് പു​ലി​വാ​ല് പി​ടി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ മു​ത്തോ​ലി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൈ​ലാ​സ് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് ജോ​ലി​ക്കെ​ത്തി​യ പ​ത്ത​നം​തി​ട്ട അ​യി​രൂ​ര്‍ സ്വ​ദേ​ശി കാ​ന​ത്തി​ല്‍ ഹ​രി​ലാ​ല്‍ (48) കൂ​ലി കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലി​െൻറ ചി​ല്ലു​ക​ളും പാ​ത്ര​ങ്ങ​ളും ത​ല്ലി​ത്ത​ക​ര്‍ത്തു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പാ​ലാ എ​സ്‌.​ഐ ഷാ​ജി സ്ഥ​ല​ത്തെ​ത്തി. അ​ക്ര​മാ​സ​ക്ത​നാ​യ ഹ​രി​ലാ​ലി​നെ പി​ടി​കൂ​ടി പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ൾ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചു. കൈ​ക്ക് മു​റി​വേ​റ്റി​രു​ന്ന ഇ​യാ​ള്‍ നി​ര​വ​ധി അ​സ്വ​സ്ഥ​ത​ക​ള്‍ പ​റ​ഞ്ഞ​തോ​ടെ ഡോ​ക്ട​ര്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ കു​റി​ച്ചു.

5000ൽ ​ഏ​റെ രൂ​പ​യു​ടെ പ​രി​ശോ​ധ​യാ​യ​തോ​ടെ പൊ​ലീ​സ് പു​ലി​വാ​ല്​ പി​ടി​ച്ച സ്ഥി​തി​യി​ലാ​യി. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ന്ന ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.

പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ പി​ന്നീ​ട് പ്ര​ശ്‌​ന​മാ​കു​മെ​ന്നാ​ണ് ഉ​പ​ദേ​ശം ല​ഭി​ച്ച​തി​നാ​ൽ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി ഇ​വ​ർ ത​ല​യൂ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelpolice
News Summary - The employee crashed into the hotel
Next Story