വെള്ളാവൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുതുടങ്ങി
text_fieldsവെള്ളാവൂർ പഞ്ചായത്ത് ഓഫിസിന്റെ പഴയകെട്ടിടം
പൊളിച്ചുതുടങ്ങിയപ്പോൾ
വെള്ളാവൂർ: കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ വെള്ളാവൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുതുടങ്ങി. പുതിയ കെട്ടിടം നിർമിക്കാനായാണ് 1978ൽ നിർമിച്ച പഴയ കെട്ടിടം പൊളിച്ച് തുടങ്ങിയത്. 4000 ചതുരശ്രയടിയിൽ ഇരുനിലയിലായി ആധുനിക നിലവാരത്തിലാണ് പുതിയകെട്ടിടം നിർമിക്കുന്നത്. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് ഒരുകോടി 50 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് രണ്ട് കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
നിലവിൽ പഞ്ചായത്ത് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ആദ്യനിലയിൽ പഞ്ചായത്ത് ഓഫിസ്, ജനപ്രതിനികളുടെ ഓഫിസുകൾ തുടങ്ങി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. മുകളിലത്തെ നിലയിൽ അസി. എൻജിനീയറുടെയും കുടുംബശ്രീയുടെയും തൊഴിലുറപ്പിന്റെയും ഓഫിസും കോൺഫറൻസ് ഹാളുമുണ്ടാകും. പുതിയകെട്ടിടത്തിൽ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിലുള്ള കോഫിഷോപ്പും ഉണ്ടാകും. പുതിയ കെട്ടിടത്തിന് സമീപം മിനി ഓഡിറ്റോറിയവും നിർമിക്കും. എത്രയും വേഗം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

