വാനരശല്യത്തിൽ പൊറുതിമുട്ടി നാട്; വനം വകുപ്പ് കൂട് സ്ഥാപിച്ചു
text_fields.ചമ്പക്കരയിൽ കുരങ്ങന്മാരെ പിടികൂടാൻ കൂട് സ്ഥാപിക്കാനെത്തിയ വനം വകുപ്പ് അധികൃതർ
ചമ്പക്കര: കുരങ്ങ് ശല്യം രൂക്ഷമായതോടെ പ്ലാച്ചേരിയിൽ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചു. ഒരാഴ്ച മുമ്പാണ് കുരങ്ങന്മാരുടെ സംഘം മാന്തിരുത്തി, ചമ്പക്കര, ആനക്കല്ലുങ്കൽ മേഖലയിലെത്തിയത്. ആദ്യം കണ്ടവർ പഴവും പലഹാരങ്ങളുമൊക്കെ നൽകി. പിന്നീട് പ്രദേശത്തുനിന്ന് പോകാതായതോടെ ജനങ്ങൾക്ക് തലവേദനയായി.
കൃഷി നശിപ്പിക്കുക, വാട്ടർ ടാങ്കുകളിൽ ഇറങ്ങി കുളിക്കുക, ഉണക്കാനിട്ടിരിക്കുന്ന തുണികൾ പെറുക്കി കൊണ്ടുപോകുക തുടങ്ങി ശല്യം രൂക്ഷമായി. ആനക്കല്ലുങ്കൽ ഭാഗത്തെ ഒരു കൃഷിയിടത്തിൽ നട്ട കപ്പ കൂട്ടത്തോടെ പിഴുതുമാറ്റി. വാഴക്കുലകളും പച്ചക്കറികളും നശിപ്പിച്ചു. വീടുകളിൽ കയറി കിട്ടുന്ന സാധനങ്ങളെല്ലാം എടുത്തുകൊണ്ട് പോകുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

