Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിന് മുകളിൽ തെങ്ങ് വീണു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
The coconut fell on top of the bike The passenger escaped
cancel
camera_alt

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ​നി​ല​യി​ൽ

Listen to this Article

കുമരകം: പള്ളിച്ചിറക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങ് വീണു, ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. റോഡിന് സമീപം നിന്നിരുന്ന തെങ്ങ് റോഡിലൂടെ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.

തെങ്ങ് വീഴുന്നത് ശ്രദ്ധയിൽപെട്ട യാത്രികൻ പെട്ടെന്ന് ചാടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ചൂളഭാഗം സ്വദേശി വലിയപറമ്പിൽ ആഷിൻ ഷിബുവാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പെട്രോൾ ടാങ്കിന്‍റെ മുകളിലേക്കാണ് തെങ്ങ് വീണത്. മരം വീണതോടെ ഗതാഗതം തടസ്സപ്പെടുകയും സമീപത്തെ വൈദ്യുതി കമ്പികൾ പൊട്ടുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The coconut fell on top of the bike; The passenger escaped
Next Story