Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​നേഹക്കൂട്ട്​...

സ്​നേഹക്കൂട്ട്​ ഒരുക്കിയ നഗര രുചിയിടത്തിന്​ 50ന്‍റെ നിറവ്

text_fields
bookmark_border
സ്​നേഹക്കൂട്ട്​ ഒരുക്കിയ നഗര രുചിയിടത്തിന്​ 50ന്‍റെ നിറവ്
cancel

കോ​ട്ട​യം: സ്​​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ളു​ടെ രു​ചി​യി​ട​ത്തി​ന്​ സ്വ​ദേ​റും ഓ​ർ​മ​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി. കോ​ട്ട​യം ടി.​ബി റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്​ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി അ​മ്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.

പ​ഴ​യ​കാ​ല സൗ​ഹൃ​ദ കൂ​ട്ടാ​യ്മ‌ ഒ​രു​ക്കി ന​ട​ന്ന 50ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ പ്ര​മു​ഖ​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ ഒ​ഴു​കി​യെ​ത്തി സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വി​ഭ​വ​ങ്ങ​ളു​ടെ​യും രു​ചി​യോ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. ആ​ദ്യ​കാ​ല പ​തി​വു​കാ​രാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യും മു​ൻ എം.​പി സു​രേ​ഷ്​ കു​റു​പ്പും ചേ​ർ​ന്നു നി​ല​വി​ള​ക്ക്​ കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി കാ​ലം മു​ത​ലേ​യു​ള്ള സൗ​ഹൃ​ദ​ക്കൂ​ട്ടു​ക​ളു​ടെ രു​ചി​വൈ​വി​ധ്യ ഓ​ർ​മ​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും എ​ത്തി​യി​രു​ന്നു.

അ​മ്പ​തു വ​ർ​ഷം മു​മ്പ് കോ​ഫി ഹൗ​സി​ന്റെ എ​റ​ണാ​കു​ള​ത്തെ ഒ​രു ശാ​ഖ നി​ർ​ത്തി​യ​പ്പോ​ൾ അ​വി​ടു​ത്തെ ഫ​ർ​ണി​ച്ച​റും ജീ​വ​ന​ക്കാ​രെ​യും ചേ​ർ​ത്ത് കോ​ട്ട​യം ടി.​ബി റോ​ഡി​ലെ ഒ​രു വീ​ട്ടി​ൽ പി​റ​വി കൊ​ണ്ട കോ​ഫി ഹൗ​സാ​ണ്​ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.

എം.​എ​ൽ.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, ആ​ന്റോ ആ​ന്റ​ണി എം.​പി, കെ.​സു​രേ​ഷ് കു​റു​പ്പ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എ​ന്നി​ങ്ങ​നെ കോ​ട്ട​യ​ത്തു കൊ​ടി പി​ടി​ച്ചു കേ​ര​ള​ത്തി​ന്‍റെ നേ​താ​ക്ക​ളാ​യി മാ​റി​യ നി​ര​വ​ധി പേ​ർ കോ​ള​ജ് ജീ​വി​ത കാ​ല​ത്തെ ഇ​ട​വേ​ള​ക​ൾ ചെ​ല​വ​ഴി​ച്ച ഇ​ട​മാ​യി​രു​ന്നു ഈ ​കോ​ഫി ഹൗ​സ്. അ​വ​രു​ടെ​യെ​ല്ലാം മ​ന​സ്സു​ക​ളി​ൽ കോ​ഫി ഹൗ​സ് ഇ​ന്നും മ​ധു​രം കി​നി​യു​ന്ന ഓ​ർ​മ.

ലോ​ക​വും കാ​ല​വും മാ​റി​യെ​ങ്കി​ലും കോ​ഫി ഹൗ​സി​ലെ കാ​പ്പി​യു​ടെ​യും മ​സാ​ല ദോ​ശ​യു​ടെ​യും രു​ചി​യും ഗു​ണ​വും അ​തേ​പ​ടി നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് ഇ​പ്പോ​ഴും ഇ​വി​ടേ​ക്ക് ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ ര​ഹ​സ്യ​മെ​ന്നും ​എ​ല്ലാ​വ​രും ഒ​രേ​പോ​ലെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ന​ഗ​രം ഒ​രു​പാ​ട് മാ​റി​യെ​ങ്കി​ലും പ​ഴ​മ ന​ഷ്‌​ട​പ്പെ​ടു​ത്താ​തെ കെ​ട്ടി​ടം നി​ല​നി​ർ​ത്ത​ണ​മെ​ന്ന കോ​ഫി ഹൗ​സ്​ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് കെ​ട്ടി​ടം ഉ​ട​മ​ക​ൾ ത​റ​യി​ൽ ടൈ​ൽ​സ് പാ​കി​യും മേ​ൽ​ക്കൂ​ര ഓ​ട് മാ​റ്റി​യി​ട്ടും കെ​ട്ടി​ടം ബ​ല​വ​ത്താ​ക്കി ന​ൽ​കി​യ​ത​ല്ലാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യി​ല്ല. നി​ല​വി​ൽ 26 ജീ​വ​ന​ക്കാ​രാ​ണ് കോ​ഫി ഹൗ​സി​ൽ രു​ചി​ക്കൊ​പ്പം സ്​​നേ​ഹ​വും വി​ള​മ്പു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restaurantCityGroupLove
News Summary - The city's gourmet restaurant, set up by a love group, turns 50.
Next Story