ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsഎം.സി റോഡിൽ തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തുരുത്തി മിഷൻ പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പൂവം സ്വദേശി അനൂപിന്റെ കാറിനാണ് തീപിടിച്ചത്. അനൂപും സുഹൃത്തും ചങ്ങനാശ്ശേരിയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു. തീപിടിച്ച ഉടൻ ഇരുവരും പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. സാൻട്രോ കാറിനാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും സ്ഥലത്തെത്തി. ചങ്ങനാശ്ശേരിയിൽനിന്നും കോട്ടയത്തുനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

