Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട്​ കാർ...

നിയന്ത്രണംവിട്ട്​ കാർ മറിഞ്ഞു; വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി രക്ഷപ്പെട്ടു

text_fields
bookmark_border
accident
cancel
camera_alt

അ​ടു​ക്കം തീ​ക്കോ​യി റൂ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്​ സ​മീ​പ​ത്തേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​നു​ള്ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​ടു​ക്കം മു​ള്ള​ൻ​മ​ട​ക്ക​ൽ അ​ഷ​റ​ഫി​ന്റെ മ​ക​ൻ അ​ൽ​സാ​ബി​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​

തീ​ക്കോ​യി- അ​ടു​ക്കം​റൂ​ട്ടി​ൽ മേ​സ്തി​രി​പ്പ​ടി​ക്ക് സ​മീ​പ​മാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടു​ക്കം വെ​ള്ളാ​നി മു​ക്കാ​ല സോ​ജ​ൻ ജോ​സ​ഫി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ടു​ക്കം-​തീ​ക്കോ​യി റൂ​ട്ടി​ൽ ഇ​റ​ക്കം ഇ​റ​ങ്ങി​വ​ര​വെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ തി​ട്ട​ക്ക്​ താ​ഴെ​യു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

സം​ര​ക്ഷ​ണ ഭി​ത്തി​യും വാ​ട്ട​ർ ടാ​ങ്കും ത​ക​ർ​ത്ത കാ​ർ വീ​ടി​നു പു​റ​കി​ലേ​ക്ക് പ​തി​ച്ചു. ഡ്രൈ​വ​ർ സോ​ജ​ൻ വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ വീ​ണ​തി​ന്‍റെ ശ​ക്തി​യി​ൽ ക​ല്ലു​ക​ൾ പ​തി​ച്ച് വീ​ടി​ന്‍റെ ഓ​ട് ത​ക​ർ​ന്നു. ഓ​ടും ക​ല്ലും തെ​റി​ച്ചു​വീ​ണ്​ അ​ൽ​സാ​ബി​ത്ത് പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്ലാ​സ് ടേ​ബി​ളും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentcar overturned
News Summary - The car overturned out of control;
Next Story