Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ്യത്യസ്​തനായി ജോയി...

വ്യത്യസ്​തനായി ജോയി കളരിയ്ക്കലി​െൻറ പ്രചാരണം

text_fields
bookmark_border
വ്യത്യസ്​തനായി ജോയി കളരിയ്ക്കലി​െൻറ പ്രചാരണം
cancel

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വേ​റി​ട്ട പ്ര​ചാ​ര​ണ​വു​മാ​യി ജോ​യി ക​ള​രി​യ്ക്ക​ൽ. ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട​ക്ക​ച്ചി​റ വെ​സ്​​റ്റ്​ വാ​ർ​ഡി​ലാ​ണ് ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജോ​യി സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്. പാ​ലാ പൗ​രാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ൻ​റാ​യ ജോ​യി ക​ള​രി​യ്ക്ക​ൽ സ്വ​ന്തം സ്‌​കൂ​ട്ട​റി​ൽ ഉ​ച്ച​ഭാ​ഷി​ണി ഘ​ടി​പ്പി​ച്ചാ​ണ്​ വോ​ട്ട്​ തേ​ടു​ന്ന​ത്. മൈ​ക്ക്‌ സെ​റ്റും ജോ​യി​യു​​ടെ സ്വ​ന്ത​മാ​ണ്.

2018ലാ​ണ്‌ സ്പീ​ക്ക​റും ആ​പ്ലി​െ​ഫ​യ​റും ബാ​റ്റ​റി​യു​മെ​ല്ലാം ഉ​ള്ള മൈ​ക്ക്‌ സെ​റ്റ്​ ജോ​യി വാ​ങ്ങി​യ​ത്. താ​ലൂ​ക്ക്​ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ മു​ട​ങ്ങാ​തെ പ​ങ്കെ​ടു​ക്കു​ന്ന ജോ​യി ക​ള​രി​യ്ക്ക​ൽ ആ​ക​സ്​​മി​ക​മാ​യി​ട്ടാ​ണ്​ 'മൈ​ക്കു​കാ​ര​നാ​കു​ന്ന​ത്​'.

യോ​ഗ​ത്തി​നി​ടെ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തോ​ടെ മൈ​ക്ക്‌ സെ​റ്റ്​ വാ​ങ്ങു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തോ​ടെ യോ​ഗ ഹാ​ളി​ലെ മൈ​ക്ക് പ്ര​വ​ർ​ത്തി​ക്കി​ല്ല. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഒ​ന്നും കേ​ൾ​ക്കാ​നും ക​ഴി​യി​ല്ല. ഇ​തി​നു​ പ​രി​ഹാ​ര​മാ​യാ​ണ്‌ ജോ​യി മൈ​ക്ക്​ വാ​ങ്ങി​യ​ത്. പി​ന്നീ​ട്​ ​ൈവ​ദ്യു​തി മു​ട​ങ്ങു​േ​മ്പാ​ൾ ഇ​ത്​ അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ത​ന്നെ സ്‌​കൂ​ട്ട​റി​ൽ മൈ​ക്ക് ഘ​ടി​പ്പി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ജോ​യി പ​റ​യു​ന്നു. എ​ട്ടു മ​ണി​ക്കൂ​ർ ബാ​റ്റ​റി ചാ​ർ​ജ്‌ ല​ഭി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ്‌ സ്‌​കൂ​ട്ട​റി​ൽ പ്ര​ചാ​ര​ണം. ഇ​തി​നി​ടെ ഊ​ണു​ക​ഴി​ക്കാ​ൻ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ബാ​റ്റ​റി കു​റ​ച്ച്​ സ​മ​യം ചാ​ർ​ജ്‌ ചെ​യ്യും. സ്‌​കൂ​ട്ട​ർ ഏ​ത്​ ഇ​ട​റോ​ഡി​ലൂ​ടെ​യും പോ​കു​മെ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്‌ ജോ​യി പ​റ​ഞ്ഞു. സ്‌​കൂ​ട്ട​റി​െൻറ സീ​റ്റ്​ അ​ൽ​പം ഉ​യ​ർ​ത്തി​യാ​ണ്​ മൈ​ക്ക്​ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചു​റ്റി​ലും ജോ​യി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ മൊ​ബൈ​ൽ ഫോ​ണും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

35 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്തു​ള്ള ജോ​യി ഓ​ൾ കേ​ര​ള ടെ​യ്‌​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റും പാ​ലാ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. ജോ​ഷി പു​ത്തൂ​പ്പ​ള്ളി​ൽ (കോ​ൺ), സാ​ജു വെ​ട്ട​ത്തേ​ട്ട് (കേ​ര​ള കോ​ൺ എം), ​പ്ര​വീ​ൺ​കു​മാ​ർ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ (ബി.​ജെ.​പി), ഫ്രാ​ൻ​സി​സ് പു​ളി​ക്കി​യി​ൽ (സ്വ​ത), ന​വീ​ൻ ടോം ​​ജ​യിം​സ്‌ ക​ണ്ണാ​ട്ട് (സ്വ​ത) എ​ന്നി​വ​രും ഈ ​വാ​ർ​ഡി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - The campaign of Joy Kalarikkali is different
Next Story