പാലത്തിന്‍റെ അപ്രോച്ച് റോഡ് താഴുന്നത് അപകടഭീഷണി
text_fieldsഅപ്രോച്ച് റോഡ് താഴുന്ന കുമരകം കോണത്താറ്റ് പാലം
കുമരകം: പുതിയതായി നിർമിച്ച കോണത്താറ്റ് പാലത്തിന്‍റെ കിഴക്കുവശത്തെ അപ്രോച്ച് റോഡ് താഴുന്നത് വൻ അപകട സാധ്യത ഉയർത്തുന്നു. പാലത്തിന്‍റെ ഒരു വശത്തെ അപ്രോച്ച് റോഡ് ആണ് താഴുന്നത്. മറു ഭാഗത്ത് നിന്ന് അപ്രോച്ച് റോഡ് താഴുന്ന ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവ് കാഴ്ചയാണ്.
പലരും അപകടത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. കുഴി കണ്ട് വാഹനങ്ങൾ ഉടൻ നിർത്തുന്നത് പിറകിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. അപ്രോച്ച് റോഡ് താഴുന്നത് മാധ്യമങ്ങൾ പലതവണ വാർത്തയാക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അപകടമുണ്ടായി ജീവൻ പൊലിഞ്ഞാൽ മാത്രമേ തകരാർ നന്നാക്കൂ എന്നാണ് അധികൃതരുടെ മനോഭാവമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

