Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫയലുകൾ കുറിയിട്ട്...

ഫയലുകൾ കുറിയിട്ട് തട്ടിക്കളിക്കാൻ അനുവദിക്കില്ല -മന്ത്രി എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan Master
cancel
കോ​ട്ട​യം: ജ​ന​ങ്ങ​ളെ ഭ​രി​ക്കു​ക​യ​ല്ല അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ സേ​വി​ക്കു​ക​യാ​ണ് പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. 'ന​വ​കേ​ര​ള ത​ദ്ദേ​ശ​കം 2022'ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​സേ​വ​നം എ​ളു​പ്പ​ത്തി​ൽ ന​ൽ​കു​ന്ന​തി​ന് ചി​ട്ട​വ​ട്ട​ങ്ങ​ളി​ൽ ത​ട​ഞ്ഞി​ടാ​തെ ഫ​യ​ലു​ക​ളി​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ഞ്ചോ​ളം വ​കു​പ്പു​ക​ളു​ടെ ഏ​കീ​ക​ര​ണം സാ​ധ്യ​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് വേ​ഗ​ത​യേ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫ​യ​ലു​ക​ൾ കു​റി​യി​ട്ട് താ​ഴേ​ക്കും മേ​ലേ​ക്കും ത​ട്ടി​ക്ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ജ​ന​കീ​യ സ​മ്മ​ർ​ദം ഉ​ണ്ടാ​ക​ണം. തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ എ​ല്ലാ യൂ​നി​യ​നു​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ തു​റ​ന്നു​കാ​ട്ടാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ർ​ജ​വം കാ​ട്ട​ണം. ഏ​പ്രി​ൽ ഒ​ന്നി​ന് നി​യ​മ​പ​ര​മാ​യ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഏ​കീ​കൃ​ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് നി​ല​വി​ൽ​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ നി​ർ​ണ​യ പ്ര​ക്രി​യ​യു​ടെ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ്ര​കാ​ശ​ന​വും ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ്വി​ച്ച് ഓ​ണും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത ജൂ​ബി​ലി ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ നി​ർ​മ​ല ജി​മ്മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി.​വി. സു​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ. ജി​ല്ല സെ​ക്ര​ട്ട​റി അ​ജ​യ​ൻ കെ.​മേ​നോ​ൻ, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​കെ. ര​ഞ്ജി​ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ജ​യിം​സ്, സൈ​ന​മ്മ ഷാ​ജു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (റൂ​റ​ൽ) ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫ്, ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ഏ​കീ​കൃ​ത പൊ​തു സ​ർ​വി​സ് വ​കു​പ്പ് ജി​ല്ല മേ​ധാ​വി ഇ​ൻ​ചാ​ർ​ജ് ബി​നു ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ എം.​പി. അ​ജി​ത് കു​മാ​ർ, അ​ഡീ​ഷ​ന​ൽ ഡെ​വ​ല​പ്മെൻറ് ക​മീ​ഷ​ണ​ർ വി.​കെ. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​​​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindan Master
News Summary - The aim of local bodies is to serve the people: Minister MV Govindan
Next Story