Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓ​ട്ടോ​ഡ്രൈ​വ​റെ...

ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
cancel

കോ​ട്ട​യം: ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടി. കാ​രാ​പ്പു​ഴ മാ​ളി​ക​പ്പീ​ടി​ക ക​റു​ക​ഞ്ചേ​രി​യി​ൽ വീ​ട്ടി​ൽ ഷം​നാ​സാ​ണ്​ (38) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30ഓ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.രാ​ത്രി​യി​ൽ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ഷം​നാ​സ് ജി​ലു​വി‍െൻറ ഓ​ട്ടോ ഓ​ട്ടം​വി​ളി​ച്ചു.

എ​ന്നാ​ൽ, സ്ഥി​ര​മാ​യി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ക​യും പ്ര​ശ്മു​ണ്ടാ​ക്കു​ക​യും ചെ​യ്ത ഷം​നാ​സി​നൊ​പ്പം ഓ​ട്ടം​പോ​കാ​ൻ ജി​ലു ത​യാ​റാ​യി​ല്ല. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഷം​നാ​സ് ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ജി​ലു ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്.​ഐ ടി. ​ശ്രീ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking the auto driver
News Summary - The accused was arrested for attacking the auto driver
Next Story