വാറന്റ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsകാഞ്ഞിരപ്പള്ളി: വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ വീട്ടിൽ നാസിഫ് നാസറിനെയാണ് (28) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2020ൽ പാറത്തോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് ഇയാൾ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.
കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനിലും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ സുനില്‍ തോമസ്, സി.പി.ഒമാരായ സതീഷ് ചന്ദ്രന്, പീറ്റര്‍ പി. വര്‍ഗീസ്, അരുണ്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.