Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightഇടിഞ്ഞുതാണ തീരദേശ...

ഇടിഞ്ഞുതാണ തീരദേശ റോഡിന്​ സംരക്ഷണ ഭിത്തി ആവുന്നു

text_fields
bookmark_border
ഇടിഞ്ഞുതാണ തീരദേശ റോഡിന്​ സംരക്ഷണ ഭിത്തി   ആവുന്നു
cancel
camera_alt

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞു താ​ണ

പാ​റ​യ്ക്ക​ൽ-​ത​ട്ടാ​വേ​ലി തീ​ര​ദേ​ശ റോ​ഡ് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്നു

ത​ല​യോ​ല​പ്പ​റ​മ്പ്: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞു​താ​ണ വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​യ്ക്ക​ൽ - ത​ട്ടാ​വേ​ലി തീ​ര​ദേ​ശ റോ​ഡ് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ണി പു​രോ​ഗ​മി​ക്കു​ന്നു. 2021ലാ​ണ് റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ണ​ത്. ഇ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സി.​കെ. ആ​ശ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു.

പാ​റ​യ്ക്ക​ൽ ക​വ​ല​മു​ത​ൽ ഗ​ണ​പ​തി-​മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം വ​രെ ത​ക​ർ​ന്ന നാ​ലി​ട​ങ്ങ​ളി​ൽ 160 മീ​റ്റ​റോ​ളം ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി ബ​ല​പ്പെ​ടു​ത്തി 280 മീ​റ്റ​റോ​ളം റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മു​ഖേ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഗ​ണ​പ​തി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് 20 മീ​റ്റ​ർ ക​രി​ങ്ക​ൽ​ക്കെ​ട്ട് പൂ​ർ​ത്തി​യാ​യി. ബാ​ക്കി ഭാ​ഗ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal roadCollapsedprotective wall
News Summary - The protective wall for the collapsed coastal road is becoming
Next Story